ദോഹ: സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന ശൂറ കൗൺസിൽ യോഗം രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാർഷിക-മൃഗസംരക്ഷണ മേഖലകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ ബില്ലുകൾ ചർച്ച ചെയ്തു.
പ്രാദേശിക ഫാമുകൾക്ക് നൽകുന്ന പിന്തുണയും അവ ഭക്ഷ്യസുരക്ഷയ്ക്ക് എങ്ങനെ സഹായകമാകുന്നു എന്നതിനെക്കുറിച്ചും ഹെൽത്ത്, ജനറൽ സർവീസസ് ആന്റ് എൻവയോൺമെന്റ് കമ്മിറ്റി നൽകിയ റിപ്പോർട്ട് കൗൺസിൽ വിലയിരുത്തി.
മൃഗക്ഷേമ നിയമങ്ങൾ നടപ്പിലാക്കുന്നത് മെച്ചപ്പെടുത്തുന്നതിനായുള്ള കരട് ബില്ല് കൂടുതൽ പഠനത്തിനായി ബന്ധപ്പെട്ട കമ്മിറ്റിക്ക് കൈമാറി.
കുട്ടികളുടെ വളർത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക്, ഓണേഴ്സ് അസോസിയേഷൻ രൂപീകരണം എന്നിവ സംബന്ധിച്ച പഠനങ്ങൾക്കായി കൗൺസിൽ കമ്മിറ്റികൾക്ക് സമയം നീട്ടിനൽകി.
സ്വിസ് ഫെഡറൽ അസംബ്ലി, ജനീവയിലെ യുഎൻ ആസ്ഥാനം എന്നിവിടങ്ങളിലെ സന്ദർശന റിപ്പോർട്ടുകളും ഇറ്റലിയിൽ നടന്ന അന്തർമത സംവാദ കോൺഫറൻസിലെ പങ്കാളിത്തവും കൗൺസിൽ അവലോകനം ചെയ്തു